ബദായുന്‍ കൂട്ടമാനഭംഗക്കേസില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നു. പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് വിധേയരാക്കിയതിനു ശേഷം ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ക്രൂരമായ ബലാത്സംഗം നടന്നു എന്നതിന് പെണ്‍കുട്ടീകളുടെ ശരീരത്തിലുള്ള പോറലുകള്‍ തെളിയിക്കുന്നു. വയറിനു മുകള്‍ ഭാഗത്തായി നഖം കൊണ്ട് മുറിവേറ്റതിന്റെയും മറ്റും സാമാന്യം വലിയ മുറിപ്പാടുകളുണ്ട്. രണ്ടു പെണ്‍കുട്ടികളുടെയും ആന്തരികാവയവങ്ങള്‍ മുഴുവനും രക്തം കട്ടപിടിച്ച അവസ്ഥയിലായിരുന്നു.
പെണ്‍കുട്ടികളെ കയറില്‍ കെട്ടിത്തൂക്കി കൊല്ലുന്നതിനു മുമ്പ് ഇവരെ അതി കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടീല്‍ പറയുന്നു.
പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പ്രതികളുടെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടി. ഇവരുടെ സാമ്പിളുകള്‍ ഫോറെന്‍സിക് പരിശോധനകള്‍ക്കായി അയയ്ക്കും.
തുടര്‍ന്ന് ഡിഎന്‍എ പരിശോധനയില്‍ ഇവ പെണ്‍കുട്ടികളുടെ ശരീരത്തില്‍ നിന്നു ശേഖരിച്ചവയുമായി ചേരുന്നവയാണെങ്കില്‍ പ്രതികള്‍ കുറ്റം ചെയ്തു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടും.
കഴിഞ്ഞ ആഴ്ചയാണ് ബദായുനില്‍ 14ഉം 16 വയസുള്ള സഹോദരിമാരായ കൌമാരക്കാരികള്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപൊലീസുകാരുള്‍പ്പടെ നാലുപേരെ പൊലീസ് ആറെഅസ്റ്റു ചെയ്തിരുന്നു.