അയോധ്യ രാമക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ജനുവരി 2024 (08:26 IST)
അയോധ്യ രാമക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. ഗോണ്ട സ്വദേശികളായ തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ മുഖ്യമന്ത്രി യോഗി ആദിത്യനാനാഥിനെയും വധിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സമൂഹമാധ്യമങ്ങളിലാണ് ഇവര്‍ ഭീഷണി മുഴക്കിയത്. 
 
അതേസമയം ഈമാസം 22നാണ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം. ചടങ്ങിലേക്ക് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും ക്ഷണം ഉണ്ടാകില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. ക്ഷേത്ര ട്രസ് നിശ്ചയിച്ച മാനദണ്ഡത്തില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ലെന്നാണ് അറിയാന്‍ സാധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article