കായിക താരത്തെ ദുര്‍മ്മന്ത്രവാദിയാക്കി, ഇടികൊണ്ട താരത്തിന് ബോധം പോയി!

Webdunia
വെള്ളി, 17 ഒക്‌ടോബര്‍ 2014 (14:26 IST)
ഇന്ത്യയുടെ മുന്‍ ദേശീയ കായികതാരത്തെ ദുര്‍മ്മന്ത്രവാദിനിയാക്കി ഇടിച്ച് ബോധം കെടുത്തി. മൂന്ന്‌ കുട്ടികളുടെ മാതാവായ മൂന്‍ ദേശീയ ജാവലിന്‍താരം ദേബജാനി ബോറയ്‌ക്കാണ്‌ മര്‍ദ്ദനമേറ്റത്‌. വ്യാഴാഴ്‌ച ആസാമിലെ കബ്രീ ആങ്‌ലോങ്‌ ജില്ലയിലെ ചെരെകുലി ഗ്രാമത്തിലാണ്‌ സംഭവം നടന്നത്.

ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന്‌ ബോറയെ തെരുവിലൂടെ വലിച്ചിഴച്ച്‌ ഒരു കമ്യൂണിറ്റി ഹാളിലേക്ക്‌ കൊണ്ടുവന്ന്‌ കെട്ടിയിട്ട്‌ മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ബോര്‍ജയ്‌ക്ക് ബോധം നഷ്‌ടപ്പെട്ടു. പിന്നീട്‌ വീട്ടുകാര്‍ ബോര്‍ജയെ മോചിപ്പിച്ച്‌ സമീപത്തെ ഒരു ആരോഗ്യകേന്ദ്രത്തിലേക്ക്‌ കൊണ്ടുപോയി പ്രഥമശുശ്രൂഷകള്‍ നല്‍കി. പുറത്തും കഴുത്തിലും സാരമായി പരിക്കേറ്റിട്ടുണ്ട്‌.

ദുര്‍മന്ത്രവാദിനിയാണെന്നും ഗ്രാമത്തിലെ കുഴപ്പങ്ങള്‍ക്ക് കാരണം ബോറയുടെ മന്ത്രവാദമാണെന്നും ആരോപിച്ചായിരുന്നു ആള്‍ക്കാര്‍ ഇവവ്രെ മര്‍ദ്ദിച്ച് അവശയാക്കിയത്. സംഭവത്തില്‍ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. 2011-12 ല്‍ മലേഷ്യയില്‍ നടന്ന അന്താരാഷ്‌ട്ര മീറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ബോറ തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ താരത്തിന്‌ പങ്കെടുക്കാനായില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.