ഫെബ്രുവരിയിലും മാർച്ചിലുമായി കേരളത്തിൽ നിന്നും അയോധ്യയിലേക്ക് 24 സ്പെഷ്യൽ ട്രെയിനുകൾ

അഭിറാം മനോഹർ
വ്യാഴം, 25 ജനുവരി 2024 (10:38 IST)
കേരളത്തില്‍ നിന്ന് 24 ആസ്ഥാ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അയോധ്യയിലേക്ക് സര്‍വീസ് നടത്തും. വിശ്വാസം എന്നാണ് ആസ്ഥാ എന്ന പേരിനര്‍ഥം. ബിജെപി സംസ്ഥാന നേതൃത്വത്തീന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ആസ്ഥാ ട്രെയിനുകളുടെ എണ്ണം 24 ആക്കി ഉയര്‍ത്തിയത്. നാഗര്‍കോവില്‍,തിരുവനന്തപുരം,പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ്. ജനുവരി 30ന് ആദ്യ സര്‍വീസ് ആരംഭിക്കും. ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലായാണ് ട്രെയിനുകള്‍. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്.
 
രാജ്യമാകെ 66 ആസ്ഥാ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയോധ്യ ദര്‍ശനത്തിന് ആഗ്രഹിക്കുന്നവരെ എല്ലാവരെയും പെട്ടെന്ന് തന്നെ അയോധ്യയിലെത്തിക്കണമെന്ന നിര്‍ദേശമാണ് ബിജെപി ദേശീയ നേതൃത്വം നല്‍കിയിട്ടുള്ളത്. ട്രെയിനുകളില്‍ അയോധ്യയിലെത്തുന്നവര്‍ക്ക് താമസ സൗകര്യം ബിജെപി ഒരുക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതായാണ് വിവരം. ട്രെയിന്‍ സമയം റെയില്‍വേ 2 ദിവസത്തിനുള്ളില്‍ അറിയിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article