കീടനാശിനി ഉള്ളില്‍ ചെന്ന് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു; സംഭവം തിരുവനന്തപുരത്ത്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 ജനുവരി 2024 (08:30 IST)
abhinav
കീടനാശിനി ഉള്ളില്‍ ചെന്ന് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. സംഭവം തിരുവനന്തപുരത്താണ് സംഭവം. പാലോട് പയറ്റടി പ്രിയാഭിയില്‍ ഭവനില്‍ പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് ആണ് മരിച്ചത്. 11വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ജ്യൂസ് എന്ന് കരുതിയാണ് ചെടിക്ക് ഒഴിക്കാന്‍ കരുതിയിരുന്ന കീട നാശിനി വിദ്യാര്‍ത്ഥി കഴിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി എട്ട് മണിയോടെ മരണം സംഭവിച്ചു.
 
അതേസമയം സ്‌കൂള്‍ അസംബ്ലിക്കിടെ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച കേസില്‍ പ്രധാന അദ്ധ്യാപികയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രധാന അദ്ധ്യാപിക കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അച്ചടക്കനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ശ്രമിച്ചതെന്നും ജസ്റ്റിസ് കെ. ബാബു നിരീക്ഷിച്ചു. ആരോപിക്കുന്ന പ്രവൃത്തികള്‍ എസ്സി/എസ്ടി നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍