ഹൈക്കോടതി ജഡ്ജി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് രാജിവെച്ച ഗ്വാളിയോര്‍ അസിസ്റ്റന്റ് ജില്ലാ ജഡ്ജ് സുപ്രീംകോടതിയെ സമീപിച്ചു. വഴങ്ങിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയാണ് പരാതി.
ഐറ്റം ഡാന്‍സ് നടത്തണമെന്നും ഒറ്റയ്ക്ക് തന്റെ ബംഗ്ലാവ് സന്ദര്‍ശിക്കണമെന്നുമായിരുന്നു ഹൈക്കോടതി ജഡ്ജി നിര്‍ദ്ദേശിച്ചത്. ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്ഥലംമാറ്റം നല്‍കികൊണ്ട് ഉത്തരവിട്ടു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമാകുന്നതിനാല്‍ മറ്റ് വഴിയില്ലാത്തത് കൊണ്ടാണ് രാജിവെച്ചതെന്നും പരാതിയില്‍ പറയുന്നു.
ജില്ലാ ജഡ്ജിവഴി ചീഫ് ജസ്റ്റിസിന് പരാതി നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇവര്‍ ആരോപണ വിധേയനായ ജഡ്ജിക്കൊപ്പമായിരുന്നുവെന്നും വനിതാ ജഡ്ജി ചൂണ്ടിക്കാട്ടി. ജോലിയുടെ അന്തസും അഭിമാനവും സ്ത്രീത്വവും നിലനിര്‍ത്തുന്നതിനാണ് രാജിവെച്ചതെന്നും പരാതിയില്‍ പറയുന്നു.