ആസമില്‍ ഏറ്റുമുട്ടല്‍: അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2014 (12:30 IST)
ആസമിലെ ചിരംഗ് ജില്ലയില്‍ പൊലീസും ആര്‍മിയും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എന്‍ഡിഎഫ്ബി സോങ്ബിജിത് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. 
 
ബുധനാഴ്ച പുലര്‍ച്ചെ 4.45ന് റുനിഖതാ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ റെയ്മതി വനമേഖലയില്‍ തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരില്‍ നിന്നും ഒരു ഏകെ 47 റൈഫിളും അഞ്ച് പിസ്റ്റലും വെടിയുണ്ടയും മറ്റ് സ്ഫോടക വസ്തുക്കളും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. കൊല്ലപ്പെട്ടവരെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.