പ്രധാനമന്ത്രിയെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജറായില്ല ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അറസ്റ്റ് വാറണ്ട്. അസ്സമിലെ ദിഫു കോടകോടതിയാണ് ഇത്തരത്തില്‍ ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും മോദി പന്ത്രണ്ടാം ക്ലാസ് വരെ മാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ എന്നും ആരോപിച്ചുള്ള ട്വീറ്റാണ് കേസിന് കാരണമായത്. തുടര്‍ന്ന് അസ്സം ബിജെപി നേതാവ് സൂര്യ രോങ്ഫാറാണ് കേജ്‌രിവാളിന് എതിരെ കേസുകൊടുത്തത്. ജനുവരി 30 നകം ഹാജരാകണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ കോടതിയില്‍ ഹാജറാകാന്‍ അദ്ദേഹം തയ്യാറായില്ല.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണെന്നും ഹാജരാകാന്‍ സാധിക്കില്ല എന്നും അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിശദീകരണം കോടതി അംഗീകരിച്ചില്ല.