ഉത്തരാഖണ്ഡ് പ്രളയം: അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ വയോധികയ്ക്ക് പുനര്‍ജന്മം; രക്ഷകരായത് ആസാം റൈഫിള്‍സ് റെജിമെന്റിലെ സൈനികര്‍

Webdunia
തിങ്കള്‍, 4 ജൂലൈ 2016 (11:30 IST)
ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ വയോധികയെ രണ്ടുദിവസത്തിനു ശേഷം സൈന്യം രക്ഷപ്പെടുത്തി. പ്രളയത്തില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയ സ്ത്രീയെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആസാം റൈഫിള്‍സ് റെജിമെന്റിലെ സൈനികരാണ് രക്ഷപ്പെടുത്തിയത്. 
 
ഉത്തരാഖണ്ഡിലെ പിത്തോരഗഡ് മേഖലയില്‍ ശനിയാഴ്ച ആയിരുന്നു സംഭവം. പ്രളയബാധിതമായ പിത്തോരഗഡിലെ ബസ്‌താഡി ഗ്രാമത്തിലെ തകര്‍ന്ന വീടിനടിയില്‍ നിന്ന് ദീര്‍ഘനേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് സ്ത്രീയെ രക്ഷിച്ചത്. 
 
ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ ഇതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 
Next Article