കരസേനാ മേധാവിയായി ദല്‍ബീര്‍ സിംഗ് സുഹാഗ് ചുമതലയേറ്റു

Webdunia
വ്യാഴം, 31 ജൂലൈ 2014 (12:19 IST)
ലഫ്റ്റനന്റ് ജനറല്‍ ദല്‍ബീര്‍ സിംങ് സുഹഗ് ഇന്ത്യയുടെ ഇരുപത്തി ആറാമത്തെ കരസേനാമേധാവിയായി സ്ഥാനമേറ്റു. മുന്‍ മേധാവി ജനറല്‍ ബിക്രം സിംങ് സ്ഥാനമൊഴിഞ്ഞതോടെയാണ്  59കാരനായ സുഹഗ് പുതിയ മേധാവിയായത്

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മേയില്‍ ദല്‍ബീര്‍ സിംഗ് സുഹാഗിന്റെ നിയമനം അംഗീകരിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ ഇത് ശരിവയ്ക്കുകയും ചെയ്തു. വിരമിക്കാന്‍ 30 മാസം കൂടി അവശേഷിക്കേയാണ് സുഹാഗിന്റെ നിയമനം. സുഹാഗിന്റെ നിയമനം ചോദ്യം ചെയ്ത് മുന്‍ കരസേന മേധാവിയും കേന്ദ്രസഹമന്ത്രിയുമായ ജനറല്‍ വി കെ സിംഗ് രംഗത്തെത്തിയത് രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ കിഴക്കന്‍ കരസേനാ കമാന്‍ഡറായി സ്ഥാനമേല്‍ക്കുന്നതിന് മുന്പ് അദ്ദേഹം ആര്‍മി സ്റ്റാഫിന്രെ സഹ തലവനായിരുന്നു. രാജ്യത്തിന്രെ സുരക്ഷയ്ക്കായി സദാ സന്നദ്ധരാണ് ഇന്ത്യന്‍ സൈനികരെന്നും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ ഗവണ്മന്രിന് ബാധ്യസ്ഥതയുണ്ടെന്നും പുതിയ മേധാവിക്ക് സ്ഥാനം കൈമാറിയ ശേഷം ജനറല്‍ ബിക്രം സിംങ് പറഞ്ഞു.