''ഐഎസില്‍ ചേര്‍ന്നത് ദൈവത്തിന്റെ ഇഷ്ട പ്രകാരം; അടുത്ത ലക്ഷ്യം ഇന്ത്യ''
തിങ്കള്‍, 1 ഡിസംബര്‍ 2014 (15:13 IST)
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഇന്ത്യയെ ലക്ഷ്യം വെക്കുന്നതായി ഐഎസ് ഐഎസില്‍ നിന്ന് തിരിച്ചെത്തിയ ഭീകരനായ ഇന്ത്യന്‍ യുവാവ് അരീബ് മജീദ്. ഇറാഖിലും സിറിയയിലുമായി പടര്‍ന്നു കിടക്കുന്ന ഐഎസ് ഐഎസ് സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ മുംബൈയില്‍ നിന്ന് പോയ നാലു യുവാക്കളില്‍ ഒരാളാണ് അരീബ് മജീദ്.
മുംബൈ കല്യാണ്‍ സ്വദേശിയായ അരീബ് മജീദ് വെള്ളിയാഴ്‌ച ഇന്ത്യയിലെത്തുകയായിരുന്നു. തുടര്‍ന്ന് എന്‍ഐഎ കൂടുതല്‍ ചോദ്യം ചെയ്യലിനായി കോടതിയില്‍ നിന്ന് വാങ്ങുകയായിരുന്നു. താന്‍ ഐഎസില്‍ ചേര്‍ന്നത് ദൈവത്തിന്റെ ഇഷ്ട പ്രകാരമാണെന്നും അതില്‍ ഖേദിക്കുന്നില്ലെന്നും അരീബ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കുകയും ചെയ്തു. അരീബിന്റെ ഇതേ സിദ്ധാന്തത്തോട് ചേര്‍ന്നുവരുന്നത് അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ പ്രവര്‍ത്തനമില്ലാത്ത ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി ഭീകര സംഘടനയുടേതാണെന്നും. ഇയാളെ ഐഎസ് ഐഎസ് വിട്ടയച്ചതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടാകാമെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
ഐഎസ് ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇറാഖിലെത്തിയ ആരിഫ് മജീദിന് തീവ്രവാദികള്‍ 15 ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. പിന്നീട് ഐഎസ് ഐഎസ് പോരാളികള്‍ക്കൊപ്പം തുര്‍ക്കിയിലത്തെുകയും ആക്രമണത്തില്‍ രണ്ടു തവണ വെടിയേല്‍ക്കുകയും ചെയ്തു. പരിക്ക് വഷളായതോടെ തിരികെ പോരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഇയാള്‍ തുര്‍ക്കിയിലെ സുരക്ഷിതമായ പ്രദേശത്തേക്ക് ഒളിച്ചു കടക്കുകയായിരുന്നു.
ഇയാള്‍ തിരിച്ചു വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മകനെ രക്ഷപെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അരീബിന്റെ പിതാവ് ദേശീയ അന്വേഷണ ഏജന്‍സി അധികൃതരെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മെയ് 25നാണ് കല്യാണ്‍ സ്വദേശികളായ ആരിഫ് മജീദ്, ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവര്‍ ഇറാഖിലേക്ക് പോയത്. ഇവരില്‍ മുന്ന് പേര്‍ എഞ്ചീനീയറിങ് ബിരുദധാരികളാണ്. ഇറാഖിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന നാല്‍പതംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര. തന്‍റെ കൂടെണ്ടായിരുന്ന മൂന്നു പേരും ജീവനോടെ ഇരിക്കുന്നതായും ആരിഫ് അറിയിച്ചു.