കേന്ദ്ര സെക്രട്ടറി അരവിന്ദ് മായാറാമിന് വീണ്ടും സ്ഥാനചലനം

Webdunia
വ്യാഴം, 30 ഒക്‌ടോബര്‍ 2014 (15:26 IST)
മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കസേരകളില്‍ നിന്ന് കസേരകളിലേക്ക് ചാടിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സെക്രട്ടറി അരവിന്ദ് മായാറാമിന് വീണ്ടും സ്ഥാനചലനം. ധനകാര്യ സെക്രട്ടറി സ്ഥാനത്തുനിന്നും ടൂറിസം വകുപ്പിലേക്ക് രണ്ടാഴ്ച മുന്‍പ് സ്ഥലംമാറ്റിയ മായാറാമിനെ സര്‍ക്കാര്‍ വീണ്ടും സ്ഥലം മാറ്റി. ന്യുനപക്ഷ ക്ഷേമമന്ത്രാലയത്തിലേക്കാണ് മാറ്റിയത്.

മായാറാമിന് പകരം ന്യുനപക്ഷ ക്ഷേമ മന്ത്രാലയം സെക്രട്ടറി ലളിത് കെ പന്‍വാര്‍ ടൂറിസം സെക്രട്ടറിയാകും. ടുറിസം വകുപ്പിലേക്കുള്ള സ്ഥലംമാറ്റം കാബിനറ്റ് അപ്പോയ്ന്റ്‌മെന്റ് കമ്മിറ്റി റദ്ദാക്കിയതായി പഴ്‌സണല്‍ മന്ത്രാലയം ഇന്നു പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ടൂറിസം വകുപ്പില്‍ സെക്രട്ടറിയായി നാളെ ചുമതലയേല്‍ക്കാനിരിക്കേയാണ് പുതിയ സ്ഥലം മാറ്റം.

1978 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് മായാറാം. ഈ മാസം 15നാണ് മായാറാമിനെ ധനകാര്യ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത്. പകരം രാജസ്ഥാന്‍ ചീഫ് സെക്രട്ടറി രാജീവ് മെഹ്‌റിഷിയെ തത്സ്ഥാനത്തു നിയമിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.