പാട്‌ന വിമാനത്താവളത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കരിങ്കൊടി

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2015 (11:19 IST)
പാട്‌ന വിമാനത്താവളത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കരിങ്കൊടി. അണ്ണ ഹസാരെ അനുകൂലികള്‍ എന്ന് അവകാശപ്പെടുന്നവരാണ് കെജ്‌രിവാളിനെ കരിങ്കൊടി കാണിച്ചത്.
 
ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിനൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു കെജ്‌രിവാള്‍ പാട്‌നയില്‍ എത്തിയത്.
 
ബിഹാറില്‍ സേവനാവകാശ നിയമത്തിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു കെജ്‌രിവാളും കുമാര്‍ ബിശ്വാസും പാട്‌നയില്‍ എത്തിയത്. സെമിനാറിലെ മുഖ്യാതിഥി ആയിരുന്നു കെജ്‌രിവാള്‍.