കേരള ഹൗസില്‍ പശുവിറച്ചി വില്‍ക്കുന്നുവെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിജെപി സേനയെപ്പോലെയാണ് ഡല്‍ഹി പൊലീസ് പെരുമാറുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
കേരളമുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്നും പൊലീസിന്റെ നടപടിയെ കുറ്റപ്പെടുത്തുന്നെന്നും കെജ്‌രിവാള്‍ അറിയിച്ചു. കേരള ഹൗസിനെക്കുറിച്ച് അത്തരത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കേണ്ടത് ഇങ്ങനെയല്ലെന്നും ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേരള ഹൗസ് ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്, അല്ലാതെ സ്വകാര്യ ഹോട്ടലല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.