തെന്നിന്ത്യന്‍ നടി ആരതി അഗര്‍വാള്‍ (31) മരിച്ചു. അറ്റ്ലാന്റയില്‍ കൊഴുപ്പ് നീക്കം ചെയ്യല്‍ ശസ്ത്രക്രീയയ്ക്കിടെയുണ്ടായ പിഴവാണ് മരണ കാരണം. ആസ്മ രോഗിയായിരുന്ന ആരതിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസതടസം ഉണ്ടാകുകയും ഇതേത്തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തില്‍ മരണം സംഭവിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
1984 മാര്‍ച്ച് 5 ന് അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് ആരതി ജനിച്ചത്. വെങ്കിടേശിന്റെ നുവ്വ് നാക്കു നച്ചാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ആരതിയുടെ തലുങ്ക് സിനിമയിലെ അരങ്ങേറ്റം.തെലുങ്കിലെ പ്രമുഖ നടന്മാരായ ചിരഞ്ജീവി, പ്രഭാസ്, ജൂനിയര്‍ എന്‍ ടി ആര്, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ക്കൊപ്പം ആരതി അഭിനയിച്ചിട്ടുണ്ട്. രണം-2 ആണ് ആരതി ഒടുവില്‍ അഭിനയിച്ച ചിത്രം. ആരതിയുടെ വിയോഗം തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.