ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അദ്ധ്യായം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

ചൊവ്വ, 24 മാര്‍ച്ച് 2015 (12:16 IST)
കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച പത്തനംതിട്ട ജില്ലയിലെ ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാകില്ലെന്ന് എയര്‍പോര്‍ട്ട് അതോതിരി ഓഫ് ഇന്ത്യ വ്യക്തമാക്കി. പദ്ധതി അടഞ്ഞ അധ്യായമാണെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആര്‍ കെ ശ്രീവാസ്തവയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേയില്‍ പദ്ധതി ഉള്‍പെട്ടത് സാങ്കേതിക പിഴവ് മൂലമെന്നും ശ്രീവാസ്തവ പറഞ്ഞു. കെജിഎസ് ഗ്രൂപ്പിന്റെ ഉടമസ്ഥതതിയില്‍ രാജ്യത്ത് ആദ്യമായി വിഭാവനം ചെയ്ത സ്വകാര്യ വിമാനത്താവളമായിരുന്നു ആറന്മുളയിലേത്. എന്നാല്‍ പൈതൃക ഗ്രാമമായ ആറന്മുളയെ സംരക്ഷിക്കണമെന്നാരോപിച്ച സംഘപരിവാര്‍ സംഘടനകളും കവയത്രി സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സംഘടനകളും കൈകോര്‍ത്ത് പ്രതിഷേധിച്ചാണ് പദ്ധതി മരവിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക