പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ചെയർമാൻ സ്ഥാനത്തിന് ഗജേന്ദ്ര ചൗഹാൻ യോഗ്യനല്ലെന്ന് ബോളിവുഡ് താരം അനുപം ഖേർ. ടെലിവിഷൻ സീരിയലായ മഹാഭാരതത്തിൽ യുധിഷ്ഠിരനെ അവതരിപ്പിച്ച ഗജേന്ദ്ര ചൌഹാന്റെ നിയമനത്തെച്ചൊല്ലി നിരവധി പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് അനുപം ഖേറിന്റെ പ്രസ്താവന.
ഇൻസ്റ്റിറ്റ്യൂട്ട് നിയന്ത്രിക്കേണ്ടത് ലോകസിനിമയെക്കുറിച്ച് അറിയുന്നയാളായിരിക്കണം അയാൾക്ക് സിനിമയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവണം. ഒരു നിർമ്മാതാവെന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അഭിനേതാവ് എന്ന നിലയിലോ ഗജേന്ദ്രയ്ക്ക് യോഗ്യതയുള്ളതായി താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ സ്ഥാപനം സ്വയംഭരണത്തിലേക്ക് കൊണ്ടുവരണമെന്ന ആശയത്തിന് താരം പിന്തുണ പ്രഖ്യാപിച്ചു.