സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെച്ച ലീല സാംസണിനെ വിമര്‍ശിച്ച് മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗവും പ്രശസ്ത നടനുമായ അനുപം ഖേര്‍.
നേരത്തെ ആള്‍ദൈവം ഗുര്‍മീത് രാം സിംഗിന്റെ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതിനെത്തുടര്‍ന്ന് ലീല സാംസണ് സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെച്ചിരുന്നു.
ലീല സാംസണ് പ്രശ്നം അനാവശ്യമായി രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു അനുപം ഖേറിന്റെ വിമര്‍ശനം.
സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്കിയില് പ്രതിഷേധമുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ ഉയര്‍ത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെപ്പറ്റി പഠിച്ചപ്പോള്‍ ലീല സാംസണ്ടെ ഭാഗത്താണ് തെറ്റെന്ന് കരുതുന്നതെന്നും അനുപം ഖേര്‍ അഭിപ്രായപ്പെട്ടു.