മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ജനാര്‍ദ്ദന റെഡ്ഡി(80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ഭാര്യയും നാലു ആണ്‍മക്കളുമുണ്ട്.
നെല്ലൂരില്‍ ജനിച്ച ജനാര്‍ദ്ദന റെഡ്ഡി, 1990-92 ആന്ധ്രാ മുഖ്യമന്ത്രിയായിരുന്നത്. ബാപ്റ്റ്‌ല, നര്‍സരായ്പേട്ട്, വിശാഖപട്ടണം എന്നീ മണ്ഡലങ്ങളില്‍ നിന്ന് മൂന്നു തവണ ലോക്‌സഭാംഗമായി. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഭാര്യ രാജലക്ഷ്മിയും ആന്ധ്രയില്‍ മന്ത്രിയായിരുന്നു.
സ്വകാര്യ മേഖലയില്‍ പ്രൊഫഷണല്‍ എഞ്ചിനിയറിംഗ് കോളേജുകളും മെഡിക്കല്‍ കോളേജുകളും അനുവദിച്ചതില്‍ റെഡ്ഡിക്ക് മുഖ്യപങ്കുണ്ട്.