കണ്ണുള്ളവര്‍ സഹിക്കുമോ അദ്ധ്യാപകന്റെ കണ്ണില്‍ ചോരയില്ലത്ത ക്രൂരത

Webdunia
തിങ്കള്‍, 21 ജൂലൈ 2014 (17:39 IST)
തല്ലരുതെന്ന് കേണപേക്ഷിച്ചു, ഒരു തവണയല്ലാ പല തവണ തല്ലി. തല്ലിയത് പോരെന്ന് തോന്നി ക്രൂരനായ ആ അദ്ധ്യാപകന്‍ പിന്നെ ആ കുരുന്നുകളുടെ തല ഭിത്തിയില്‍ ആഞ്ഞിടിച്ചു.

ഇടത് കൈകൊണ്ട് കുട്ടിയുടെ തലമുടിയില്‍ പിടിച്ച് പൊക്കി വലതു കൈയിലിരുന്ന നീളമുള്ള ചൂരല്‍ കൊണ്ടായിരുന്നു കാഴ്ചയില്ലാത്ത മൂന്ന് വിദ്യാർത്ഥികളെ ആന്ധ്രാപ്രദേശിലെ ഒരു സ്കൂളിൽ അദ്ധ്യാപകൻ അതിക്രൂരമായി മർദ്ദിച്ചത്. കാക്കിനഡയിലെ അന്ധർക്കായുള്ള ഗ്രീൻഫീൽഡ് സ്കൂളിലാണ് സംഭവം നടന്നത്.

ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രകീരിച്ച് പുറത്ത് വിട്ടതോടെയാണ്സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്  അദ്ധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു. മർദ്ദനമേറ്റ് അവശരായ കുട്ടികൾക്ക് നേരെ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുന്നതും വീണ്ടും ക്രൂരമായി തല്ലുന്നതും ദൃശ്യത്തിലുണ്ട്. സംഭവത്തെ കുറിച്ച് മനുഷ്യാവകാശ കമ്മിഷനും അന്വേഷണം തുടങ്ങി.