സൊഹ്റാബുദ്ദിന്‍ ഷെയ്ക്ക് കേസ്: അമിത് ഷാ കോടതിയില്‍ ഹാജരാകേണ്ട

Webdunia
തിങ്കള്‍, 10 നവം‌ബര്‍ 2014 (18:07 IST)
ബിജെപി അധ്യക്ഷന്‍ അമിത് ഷായെ സൊഹ്റാബുദ്ദിന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കി.
അമിത് ഷാ  കുറ്റം ചുമത്തപ്പെട്ടാലോ കോടതി ആവശ്യപ്പെട്ടാലോ മാത്രം ഹാജരായാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. മുംബൈ സിബിഐ കോടതിയുടേതാ‍ണ് വിധി.

ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന സൊഹ്റാബുദ്ദീന്‍ ഷെയ്ക്കിനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണ് കേസ്. കഴിഞ്ഞ സെപ്റ്റംബറില്‍ അമിത് ഷാ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.