അമര്‍നാഥ് യാത്ര: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു

ചൊവ്വ, 22 ജൂലൈ 2014 (11:14 IST)
അമര്‍നാഥ് യാത്രാസംഘത്തിന്റെ ക്യാംപില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ മരിച്ചു. കാശ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയിലുള്ള ബല്‍താല്‍ ബേസ് ക്യാംപിലെ അടുക്കളയിലാണ് ചൊവ്വാഴ്ച രാവിലെ സ്‌ഫോടനമുണ്ടായത്. 
 
ശിവശക്തി സംഘത്തില്‍ പെട്ടവരാണ് അപകടത്തില്‍ പെട്ടത്. സന്നദ്ധപ്രവര്‍ത്തകര്‍ പുലര്‍ച്ചെ നാലു മണിയോടെ പാചകത്തിന് സിലിണ്ടര്‍ തുറന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലക്ഷകണക്കിന് തീര്‍ഥാടകരാണ് യാത്രയില്‍ പങ്കെടുക്കുന്നത്. തീര്‍ഥാടനം ഓഗസ്റ്റ് പത്തിന് അവസാനിക്കും. 

വെബ്ദുനിയ വായിക്കുക