വോട്ടിനായി ബിജെപി വേശ്യാലയങ്ങള്‍ തുറക്കും: ആം ആദ്മി നേതാവ്

Webdunia
വ്യാഴം, 10 ജൂലൈ 2014 (11:36 IST)
വോട്ട് കിട്ടാനായി ബിജെപി സംസ്ഥാനത്ത് വേശ്യാലയങ്ങള്‍ ആരംഭിക്കാന്‍ പോലും മടിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ജയ്ഹിന്ദ്. എഎപിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ് ഇദ്ദേഹം.

നേരത്തെ ബിജെപി നേതാവ് ഒപി ധാങ്കര്‍ ഹരിയാനയിലെ അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് വിവാഹത്തിനായി ബിഹാറില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് നവീന്‍ ജയ്ഹിന്ദ് പാര്‍ട്ടിയെ കുടുക്കുന്ന ഈ പ്രസ്ഥാവന നടത്തിയത്. ഹരിയാനയില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാനയിലെ ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശൃമിക്കാതെ വേശ്യാലയങ്ങള്‍ തുറക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. സ്ത്രീ പുരുഷ അനുപാതം വളരെ കുറവാണ് ഇവിടെ. ഇത്തരം കാര്യങ്ങള്‍ പഠിക്കേണ്ടതിന് പകരം ഹരിയാനയിലെ ചെറുപ്പക്കാരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ബിജെപി നേതാവ് നടത്തിയിരിക്കുന്നതെന്നും നവീന്‍ ജയ്ഹിന്ദ് പറഞ്ഞു.

ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി തന്റെ സുഹൃത്താണ് എന്നും ഈ വിവാഹങ്ങള്‍ നടത്താന്‍ ഈ ബന്ധം ഉപകരിക്കുമെന്നും ധാങ്കര്‍ പറഞ്ഞിരുന്നു.