രാജ്യത്ത് ഗോവധം പൂര്‍ണമായി നിരോധിക്കണമെന്ന് അഖിലേന്ത്യ ഹിന്ദു കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. രാംനാത്തി ഗ്രാമത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ പുതിയ സംവരണ നീക്കത്തിനെതിരേയും വിമര്‍ശനമുണ്ടായി.
ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16 ശതമാനം സീറ്റ് മറാത്തികള്‍ക്കും 5 ശതമാനം സീറ്റ് മുസ്ലിങ്ങള്‍ക്കും സംവരണം ചെയ്ത മഹാരാഷ്ട്ര മന്ത്രിസഭയുടെ തീരുമാനം പിന്‍വലിക്കണമെന്ന് സമ്മേളനത്തോടനുബന്ധിച്ച് ഹിന്ദു ജന ജാഗൃതി സമിതി ദേശീയ വക്താവ് രമേശ് ഷിന്‍ഡെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംവരണം പാടില്ല. എല്ലാവര്‍ക്കും തുല്യാവസരം ലഭിക്കണം. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് ജനപ്രീതി നേടാമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ സംവരണ തീരുമാനമെടുത്തതെന്ന് രമേശ് ഷിന്‍ഡെ കുറ്റപ്പെടുത്തി.