അഖ്‌ലാക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ കെജ്‌രിവാളിനെ നാട്ടുകാര്‍ തടഞ്ഞു

Webdunia
ശനി, 3 ഒക്‌ടോബര്‍ 2015 (13:56 IST)
പശുവിന്റെ ഇറച്ചി കഴിച്ചെന്നാരോപിച്ച് സായുധസംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അഖ്‌ലാക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാട്ടുകാര്‍ തടഞ്ഞു. ദാദ്രിയിലെ ബസെറയില്‍ വെച്ചാണ് കെജ്‌രിവാളിനെ നാട്ടുകാര്‍ തടഞ്ഞത്.
 
സ്ത്രീകള്‍ അടക്കമുള്ളവരാണ് കെജ്‌രിവാളിനെ തടഞ്ഞത്. രാവിലെ സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ തടഞ്ഞിരുന്നു.
ദിവസവും ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ വരുന്നത് തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവെന്നും ഇനിയും മാധ്യമപ്രവര്‍ത്തകരും രാഷ്‌ട്രീയക്കാരും ഗ്രാമത്തിലത്തൊന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് ജനക്കൂട്ടം രംഗത്തത്തെിയത്.
 
അതേസമയം, കഴിഞ്ഞദിവസം ബി ജെ പിയുടെ നേതാവ് മഹേഷ് ശര്‍മ്മയും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയും ദാദ്രിയില്‍ അഖ്‌ലാക്കിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. 
 
മഹേഷ് ബാബുവിനും ഉവൈസിക്കും വീട് സന്ദര്‍ശിക്കാമെങ്കില്‍ തനിക്കും സന്ദര്‍ശിച്ചുകൂടെയെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ ചോദിച്ചു.