ഇന്ത്യയുടെ ആകാശ് മിസൈലിനായി ഒന്‍പതു രാജ്യങ്ങള്‍ സമീപിച്ചു; ബ്രഹ്മോസ് വാങ്ങാന്‍ 15ഓളം രാജ്യങ്ങള്‍

ശ്രീനു എസ്
വെള്ളി, 1 ജനുവരി 2021 (08:40 IST)
ഇന്ത്യയുടെ ആകാശ് മിസൈലിനായി ഒന്‍പതു രാജ്യങ്ങള്‍ സമീപിച്ചു. 25കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യം തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ 2014ലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. പിന്നീട് 2015 ആകാശ് മിസൈലുകള്‍ കരസേനയുടേയും ഭാഗമായി. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് ആകാശ് മിസൈലുകള്‍ നിര്‍മിച്ചത്.
 
ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളിലെ രാജ്യങ്ങളാണ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാന്‍ 15ഓളം രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം മന്ത്രി സഭ ഇതിന് അംഗീകാരം നല്‍കി. പ്രതിരോധ കയറ്റുമതിയിലൂടെ പ്രതിവര്‍ഷം 5 ബില്യണ്‍ യുഎസ് ഡോളറിന്റെ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യ കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article