ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു; യമുനാ നദിയില്‍ വിഷപ്പത!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (15:04 IST)
yamuna
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ശൈത്യകാലം തുടങ്ങുമ്പോള്‍ ദല്‍ഹിയില്‍ മലിനീകരണം രൂക്ഷമാകുകയാണ്. വായു മലിനീകരണതോത് 300 കടന്നു. പൊടി കുറയ്ക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്. 
 
അതേസമയം യമുനയിലെ വിഷപ്പത തീരത്തു താമസിക്കുന്നവര്‍ക്ക് കടുത്ത ആശങ്കയാകുകയാണ്. ഇന്നലെ രാവിലെ മുതലാണ് കാളിന്ദി കുഞ്ച് പ്രദേശത്ത് വിഷപ്പത കണ്ടുതുടങ്ങിയത്. മലിനീകരണം കൂടുന്നുവെന്നതിന്റെ തെളിവാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article