അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ക്രിസ്റ്റ്യൻ മിഷേൽ ഇന്ത്യ സന്ദർശിച്ചത് 180 തവണയെന്ന് റിപ്പോർട്ട്. 2005 മുതൽ 2013 വരെയുള്ള കാലയളവിലായിരുന്നു ഇടനിലക്കാരന്റെ ഇന്ത്യാ സന്ദർശനം. ഫോറിൻ റീജണൽ രജിസ്ട്രേഷൻ ഓഫീസിനെ ഉദ്ധരിച്ചുള്ള
പ്രമുഖ ദേശീയ മാധ്യമമാണ് വിരവം റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതൽ തവണ ഡൽഹിയിലെത്തിയ മിഷേൽ ബന്ധപ്പെടാനായി അഭിനവ് ത്യാഗി എന്നയാളുടെ പേരാണ് നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഭിനവ് ത്യാഗി എന്ന വ്യക്തിക്ക് കേസുമായി ബന്ധമുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി ത്യാഗിയുടെ കുടുബത്തെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
എസ്പി ത്യാഗിയെ സി ബി ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. സോണിയാ ഗാന്ധിയുടേയും അഹമ്മദ് പട്ടേലിന്റേയും പേരുകള്‍ ഇടപാടില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി മുഖം രക്ഷിക്കാൻ വേണ്ടിമാത്രമാണ് കേസ് സി ബി ഐ ക്ക് വിട്ടതെന്നും ആരോപണം ഉയർന്നിരുന്നു.