കരാര്‍ ലംഘിച്ചു; പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തു

Webdunia
വെള്ളി, 27 ജൂണ്‍ 2014 (12:13 IST)
ജമ്മു കശ്മീരില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. മേന്ധാര്‍ സെക്ടറില്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു. 
 
പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു ആക്രമണം. വെടിവയ്പ് രൂക്ഷമായതോടെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. വെടിവയ്പ് ഒരു മണിക്കൂറോളം നീണ്ടു നിന്നു.