താടി വളർത്തിയ രൂപത്തിലുള്ള ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് തമിഴ്നാട് ബിജെപി ഘടകം. താടി വളർത്തിയ രീതിയിലുള്ള ചിത്രം നിരാശയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഘടകം അദ്ദേഹത്തിന് ഷേവിങ് സെറ്റ് അയച്ചുകൊടുത്തിരിക്കുകയാണ്.
ആമസോണിൽ നിന്ന് ഒമർ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റ് ഓർഡർ ചെയ്തതിന്റെ റസീപ്റ്റ് സഹിതം കാട്ടികൊണ്ടാണ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ട്വീറ്റിനു നിരവധി വിമർശങ്ങൾ വന്നതോടെ ട്വീറ്റ് പിൻവലിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നത്.
ട്വിറ്റർ പോസ്റ്റിന്റെ പൂർണ്ണരൂപം:-
പ്രിയ ഒമർ അബ്ദുള്ള, നിങ്ങളുടെ അഴിമതിക്കാരായ മിക്ക സുഹൃത്തുക്കളും പുറത്ത് ജീവിതം ആസ്വദിക്കുമ്പോൾ നിങ്ങളെ ഇതുപോലെ കാണുന്നത് നിരാശാജനകമാണ്. ദയവായി ഞങ്ങളുടെ ഈ ഉപഹാരം സ്വീകരിക്കുക, ഇക്കാര്യത്തിൽ കൂടുതൽ സഹായത്തിനായി നിങ്ങളുടെ ആത്മാർത്ഥ പങ്കാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സമീപിക്കാൻ മടിക്കരുത്.