ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ വ്യത്യസ്ത സമരവുമായി ആദിവാസികള്‍. ബില്ലിനെ പൊതുയിടത്തില്‍ ടോയിലറ്റ് പേപ്പറായി ഉപയോഗിച്ചു കൊണ്ടായിരുന്നു സമരം. നാഷണല്‍ ക്യാമ്പയി ഓണ്‍ ആദിവാസി റൈറ്റ്സ് എന്ന് സംഘടനയുടെ അംഗങ്ങളാണ് സമരവുമായി രംഗത്തെത്തിയത്.
സര്‍ക്കാര്‍ അടിയന്തരമായി ബില്‍പിന്‍ വലിക്കണമെന്നും ഇല്ലെങ്കില്‍ രാജ്യവ്യാപകമായി സമരം നടത്തുമെന്നുമാണ് സമരത്തിന്റെ സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന് ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതിയ്ക്കെതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.