സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവലയ്ക്ക് 'വൈ' കാറ്റഗറി സുരക്ഷ

ശ്രീനു എസ്
വ്യാഴം, 29 ഏപ്രില്‍ 2021 (11:26 IST)
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവലയ്ക്ക് 'വൈ' കാറ്റഗറി സുരക്ഷ. ആഭ്യന്തര മന്ത്രാലയമാണ് ബുധനാഴ്ച ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒന്നോ രണ്ടോ കമാന്‍ഡോകളടങ്ങിയ 11 ആംഗങ്ങളാണ് സുരക്ഷയിലുള്ളത്. മെയ് ഒന്നുമുതല്‍ രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കുന്നത്. 
 
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോര്‍സാണ് രാജ്യത്തുടനീളം അദര്‍ പൂനവലയ്ക്ക് അനിയോജ്യമായ സുരക്ഷ ഉറപ്പുവരുത്തുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ഏപ്രില്‍ 16ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രകാശ്കുമാര്‍ സിങ് സര്‍ക്കാരിന് കത്തയച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article