ഇന്ധനവിലയില്‍ പ്രതിഷേധം: തമിഴ്‌നാട്ടില്‍ നടന്‍ വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍

ശ്രീനു എസ്

ചൊവ്വ, 6 ഏപ്രില്‍ 2021 (11:49 IST)
ഇന്ധനവിലയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നടന്‍ വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍. നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് താരം വോട്ട് ചെയ്യാനെത്തിയത്. അതേസമയം താരം റോഡിലൂടെ സൈക്കിലോടിച്ചത് റോഡില്‍ വലിയ തിരക്കിനിടയാക്കി. പൊലീസ് ലാത്തി വീശിയാണ് ജനക്കൂട്ടത്തെ ഒഴിവാക്കിയത്.
 
അതേസമയം താരം സൈക്കിളില്‍ വോട്ടുചെയ്യാനെത്തിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. സംഭവം കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യവയ്ക്കുന്നതാണെന്നാണ് ചര്‍ച്ചചെയ്യപ്പടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍