റിമിക്ക് നരേന്ദ്ര മോഡി പ്രചോദനമായി; പിന്നെ ഒട്ടും വൈകാതെ ആ കടുത്ത തീരുമാനം കൈക്കൊണ്ടു

Webdunia
ബുധന്‍, 25 ജനുവരി 2017 (15:10 IST)
പ്രധാനമന്ത്രി പ്രചോദനമായപ്പോള്‍ റിമിക്ക് പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പാര്‍ട്ടിയെ ജീവിതകാലം മുഴുവന്‍ തന്നെ റിമി തീരുമാനിച്ചു. നടി റിമി സെന്‍ ആണ് പ്രധാനമന്ത്രി പ്രചോദനമായതോടെ ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജായ്‌വാര്‍ജിയയുടെ സാന്നിധ്യത്തില്‍ ആയിരുന്നു താരത്തിന്റെ രാഷ്‌ട്രീയപ്രവേശനം.
 
ബി ജെ പിയില്‍ അംഗമായ ഉടന്‍ തന്നെ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് രണ്ടുവാക്ക് പറയാനും താരം മറന്നില്ല. ‘ഞാന്‍ മാത്രമല്ല, രാജ്യം മുഴുവന്‍ പ്രധാനമന്ത്രിയാല്‍ പ്രചോദിതമാണ്. പാര്‍ട്ടിക്ക് എവിടെയാണോ തന്നെ ആവശ്യം അവിടെ താന്‍ ഉണ്ടാകും. സര്‍ക്കാര്‍ നമുക്ക് തന്നിരിക്കുന്ന ഉത്തരവാദിത്തം പൂര്‍ത്തിയാക്കാനുള്ള ചുമതല നമ്മുക്കുണ്ട്’ - റിമി സെന്‍  എ എന്‍ ഐയോടെ പറഞ്ഞു.
 
അതേസമയം, ഭോജ്‌പുരി നടിയും മോഡലുമായ കാഷിഷ് ഖാനും പാര്‍ട്ടിയില്‍ ചേര്‍ന്നു. 
ബിഗ് ബോസ് 2015 താരമായിരുന്നു റിമി സെന്‍. മുന്‍നിര താരങ്ങളയ സല്‍മാന്‍ ഖാന്‍, അജയ് ദേവ്‌ഗണ്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്കൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Next Article