പോസ്റ്ററിലേ സുന്ദരി ജയിച്ചപ്പൊള്‍ ആളുമാറി!

Webdunia
ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (15:51 IST)
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പലരും പല അടവുകളും പുറത്തെടുക്കും. എന്നാല്‍ ഇത്തരത്തിലൊന്ന് ഇതാദ്യമായാണ്. സുന്ദരിയായ യുവതിയേ കാട്ടി വൊട്ട് ചോദിച്ച് മറ്റൊരാളെ ജയിപ്പിച്ച വാര്‍ത്തയാണ് ഡല്‍ഹി സര്‍വ്വകലാശാലാ തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവന്നത്.

വോട്ടര്‍മാരെ അക്ഷരാര്‍ഥത്തില്‍ മണ്ടന്‍‌മാരാക്കിയാണ് എബിവിപിയുടെ കനിക ശെഖാവത്ത് ജനറല്‍ സെക്രട്ടറിയായി വന്മാര്‍ജിനില്‍ ജയിച്ചു കയറിയത്. കനികയുടെ പടമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രമുഖ ടെലിവിഷന്‍ അവതാരക നൗഹീദ് സൈറൂസിയുടെ ഫോട്ടോയാണ് കനികക്ക് വോട്ട് ചോദിച്ചുകൊണ്ട് പ്രദര്‍ശിപിച്ചിരുന്നത്.

സുന്ദരിയായ സ്ഥാനാര്‍ഥിയേക്കണ്ട് മനം മയങ്ങി വോട്ട് ചെയ്തവര്‍ തങ്ങള്‍ ജയിപ്പിച്ച സ്ഥാനാര്‍ഥിയുടെ കോലം കണ്ട് ഞെട്ടിപ്പോയി. പോസ്റ്ററിലുള്ള സ്ഥാനാര്‍ഥിയും ജയിച്ച സ്ഥാനാര്‍ഥിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരം. എന്നാല്‍ ഇതൊന്നും കനികയെ ബാധിച്ചിട്ടേയില്ല.

തന്നെ അയോഗ്യയാക്കാനായി എതിരാളികളായ എന്‍എസ് യുക്കാര്‍ നടത്തിയ ചതിയാണിതെന്നാണ് കനിക പറയുന്നത്. സംഗതി വിവാദമായതൊടെ കനിക വ്യാജ പോസ്റ്ററിനെതിരേ പരാതി നല്‍കാനൊരുങ്ങുകയാണ്. തൊട്ടുപുറകേ ആരോപണം നിഷേധിച്ച് എന്‍‌എസ്‌യുക്കാരും കനികക്കെതിരേ പരാതി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.