കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഖ്‌വിക്ക് 57 കോടി രൂപ പിഴ

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (15:16 IST)
നികുതിവെട്ടിപ്പിന് പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഖ്‌വിക്ക് പിഴ.  57 കോടി രൂപയാണ് അദ്ദേഹത്തിന് പിഴയടയ്ക്കേണ്ടിവരിക. 2012-2013 കാലത്ത് 75 ലക്ഷം ഫീസിനും മറ്റു കാര്യങ്ങള്‍ക്കും ഉയോഗിച്ചെന്നായിരുന്നു സിംഖ് വിയുടെ വാദം.എട്ടുകോടി നിയമപരമായി സഹായിച്ചതിന് വേതനം കൊടുത്തു. പ്രിന്റിംഗിനും സ്റ്റേഷനറിക്കും വേണ്ടി ചെലവായത് ഒന്നരക്കോടിയാണെന്നും കാണിച്ചിരുന്നു. എന്നാല്‍ സിംഖ് വി ഹാജരാക്കിയ വൗച്ചറുകളിലും ചെക്ക് ലീഫുകളിലുമുള്ള ആളുകള്‍ക്കയച്ച സമന്‍സുകളില്‍ മുക്കാല്‍ പങ്കും തിരികെയെത്തിയതോടെ വൗച്ചറുകളില്‍ കൃത്രിമം നടത്തിയെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു

സിംഖ് വിയുടെ അക്കൗണ്ടില്‍ നിന്ന് 7 കോടി മുതല്‍ 32 കോടി വരെ ഇടയ്ക്കിടെ പിന്‍ വലിച്ചിട്ടുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇത് ചെലവായെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സിംഗ്വിക്ക് കഴിഞ്ഞില്ല. ഇവ ചിതലെടുത്തു പോയെന്നായിരുന്നു സിംഖ്‌വിയുടെ വാദം. ലാപ് ടോപ്പ് വാങ്ങാന്‍ 5 കോടി രൂപ ചെലവായെന്നാണ് സിംഖ് വി കണക്കില്‍ കാണിച്ചിരുന്നത്. എന്നാല്‍ 40000 രൂപ നിരക്കില്‍ ഇത്രയും പൈസ ചെലവാക്കണമെങ്കില്‍ 1250 ലാപ്‌ടോപ്പുകളെങ്കിലും വാങ്ങേണ്ടി വരുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.