എഎപി നേതാവിനെ ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Webdunia
ചൊവ്വ, 29 ഡിസം‌ബര്‍ 2015 (13:23 IST)
ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എ എ പിയുടെ പൂര്‍വാഞ്ചല്‍ ജില്ല പ്രസിഡന്റ് ധിരേന്ദ്ര ഈശ്വര്‍ ആണ് കൊല്ലപ്പെട്ടത്. ഈശ്വറിന്റെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള ബെഗംപൂരില്‍, കൊലപ്പെടുത്തി ചതുപ്പില്‍ തള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
 
ഞായറാഴ്ച വൈകുന്നേരം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ഈശ്വര്‍. എന്നാല്‍, തിങ്കളാഴ്ച രാവിലെ ഈശ്വറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
 
നിരവധി തവണ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ മൃതദേഹത്തിലുണ്ട്. മുഖത്ത് ഭാരമുള്ള വസ്തു കൊണ്ട് പ്രഹരിച്ചതിനാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമായ നിലയിലായിരുന്നു. മൃതദേഹത്തില്‍ നിന്ന് ജനനേന്ദ്രിയം മുറിച്ചു മാറ്റിയതായും പൊലീസ് പറഞ്ഞു.