ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ ആം ആദ്മി പാര്‍ട്ടിയില്‍ ശുദ്ധികലശം തുടരുന്നു. ദേശീയ നിര്‍വാഹക സമിതിയില്‍നിന്നു പുറത്താക്കിതിനു പിന്നാലെ യോഗേന്ദ്ര യാദവിനെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ വക്താവ് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. പ്രശാന്ത് ഭൂഷണ്‍, ഡോ. അനന്ത് കുമാര്‍, ആദിഷി മെര്‍ലേന എന്നിവരേയും ഒഴിവാക്കി.
ഇതിനെ തുടര്‍ന്ന് 20 പേരടങ്ങുന്ന പുതിയ വക്താക്കളുടെ പേരും പാര്‍ട്ടി പുറത്തിറക്കി. അരവിന്ദ് കെജ്‌രിവാളിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണു പട്ടികയിലുള്ള എല്ലാവരും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.