ആധാറുമായി ബന്ധിപ്പിക്കല്‍: അവസാന തിയതി മാര്‍ച്ച് 31

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (16:31 IST)
ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ട തിയ്യതി മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി. നിലവില്‍ 2017 ഡിസംബര്‍ 31 വരെയായിരുന്നു ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി, മ്യൂചല്‍ ഫണ്ട് ഫോളിയോ എന്നിവയുമായി ആധാര്‍ ലിങ്ക് ചെയ്യേണ്ടിയിരുന്നത്. ഈ തീരുമാനമാണ് കേന്ദ്ര ധനമന്ത്രാലയം ഇപ്പോള്‍ പുനഃപരിശോധിച്ചിരിക്കുന്നത്.
 
സാമ്പത്തിക കുറ്റം തടയാനുള്ള ചട്ടം ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറത്തിറക്കിയത്. അതേസമയം, ആവശ്യമെങ്കിൽ ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടാമെന്ന് നേരത്തെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്നു ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാർച്ച് 31 വരെ ആക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article