തിരക്കേറിയ റോഡില്‍ യുവതി പ്രസവിച്ചു. അവശയായി തിരക്കേറിയ നടുറോഡിൽ കുഴഞ്ഞു വീണ യുവതിയുടെ പ്രസവമെടുത്തത് ഒരു യാചക സ്‌ത്രീയാണ്. കർണാടകയിലെ റായ്ചുർ ജില്ലയിലെ മൻവിലാണ് യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
റായ്ചുർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡോക്ടറെ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുംവഴി യെല്ലമ്മ എന്ന യുവതി നടുറോഡിൽ കുഴഞ്ഞു വീണു. കടുത്ത രക്തസ്രാവം മൂലം എഴുന്നേല്‍ക്കാന്‍ പോലും യുവതിക്ക് കഴിയാതിരുന്നതോടെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവും ഭയന്നു.
ഈ സമയം യാദൃശ്ചികമായി അതുവഴിയെത്തിയ വൃദ്ധയായ യാചക സ്‌ത്രീ യെല്ലമ്മയെ പരിചരിക്കുകയും പ്രസവമെടുക്കുകയും ചെയ്‌തു. ഇതോടെ സമീപത്തുണ്ടായിരുന്ന ചില സ്‌ത്രീകളും സഹായത്തിനായെത്തി. അമ്മയേയും കുഞ്ഞിനെയും മൻവി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.