ഷാജി കൈലാസിനേക്കാളും മികച്ച രീതിയിൽ ആക്ഷൻ ചെയ്യാൻ കഴിഞ്ഞിട്ടുള്ളയാ‌ളാണ് ദീപൻ: ജയറാം

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (13:08 IST)
സംവിധായകൻ ദീപന്റെ ജീവിതത്തിലെ അദ്ദേഹം ഏറ്റവും കഷ്ടപ്പെട്ട് ജീവൻ പകർന്നു നൽകിയ സിനിമയാണ് സത്യയെന്നും അത് കാണാനുള്ള ഭാഗ്യമില്ലാതെ അദ്ദേഹം യാത്രയായെന്ന് നടൻ ജയറാം അനുസ്മരിച്ചു. ജയറാമിനെ നായകനാക്കി ദീപൻ സംവിധാനം ചെയ്ത സത്യയുടെ ഡബ്ബിങ്ങ് അടക്കമുള്ള പരിപാടികൾ കഴിഞ്ഞ ശേഷമാണ് ദീപൻ ചികിത്സ തേടിയത്.
 
രോഗം മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മികച്ചൊരു ആക്ഷൻ ത്രില്ലറാണ് സത്യയെന്നും ജയറാം മാതൃഭൂമി ഡോട്. കോമിനോട് പറഞ്ഞു. ഷാജി കൈലാസിന്റെ കൂടെ അസിസ്റ്റൻഡ് ഡയറക്ടറായി ദീപൻ പ്രവർത്തിച്ചിട്ടുണ്ട്.
 
ദീപന്‍ എല്ലാവരുടെയും സുഹൃത്താണ്. ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ടില്ല എന്നേയുള്ളൂ. ഷാജി കൈലാസിനെപ്പോലുള്ള സംവിധായകരുടെ ഒപ്പം വന്ന് ഒരുപക്ഷെ അവരേക്കാള്‍ നല്ല രീതിയിൽ ആക്ഷൻ ചെയ്യാൻ കഴിഞ്ഞിട്ടുള്ളയാണ് ദിപനെന്നും ജയറാം പറയുന്നു. 
Next Article