മലയാളത്തിലെ പ്രമുഖ സംവിധായകൻ ദീപൻ അന്തരിച്ചു. പുതിയമുഖം അടക്കം 7 ചിത്രങ്ങളുടെ സംവിധായകനാണ് ദീപൻ. വൃക്ക രോഗത്തെ തുടർന്നാണ് മരണം. രോഗം തിരിച്ചറിഞ്ഞതു മുതൽ ചികിത്സയിലായിരുന്നെങ്കിലും രണ്ടു ദിവസം മുമ്പ് മൂർച്ഛിക്കുകയായിരുന്നു.
ഏഴ് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും അതിലെല്ലാം തന്റേതായ ശൈലികൾ ഉൾപ്പെടുത്താൻ ദീപന് കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് നായകനായ പുതിയമുഖമാണ് ദീപന്റെ ഹിറ്റ് സിനിമയെന്ന് പറയാം. ഇടവേളയ്ക്ക് ശേഷം ദീപനെടുത്ത ഈ സിനിമ നായകനെന്ന നിലയിൽ പൃഥ്വിരാജിനും ഏറെ ഗുണം ചെയ്തിട്ടുണ്ട്.