നിശാപാര്‍ട്ടിക്കിടെ റെയ്ഡ്: 82 പേര്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 7 ഏപ്രില്‍ 2015 (17:39 IST)
രാജസ്ഥാനിലെ  നിശാപാര്‍ട്ടിയില്‍ നടന്ന റെയ്ഡില്‍ 82 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിശാപാര്‍ട്ടി നടന്ന ഹോട്ടലില്‍ നിന്നും വന്‍തോതില്‍ പണവും മദ്യശേഖരവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ പതിനാറ് സ്ത്രീകളുമുണ്ട്. ഉദയ്പുര്‍ അഹമ്മദാബാദ് ദേശീയപാതയിലുള്ള ഉദയ് പാലസ് ഹോട്ടലില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
റെയ്ഡ് നടക്കുമ്പോള്‍ ഹോട്ടല്‍ ഉടമ പവന്‍ ബന്‍സാല്‍ രക്ഷപ്പെട്ടു. എന്നാല്‍ ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിയിലായവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.
 
എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ഭോപ്പാല്‍, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ സ്ത്രീകള്‍. രണ്ട് കോണ്‍സ്റ്റബിള്‍മാരെ ഇടപാടുകാരായി ഹോട്ടലിലേക്ക് കടത്തി വിട്ട് നിശാപാര്‍ട്ടി ഉറപ്പാക്കിയ ശേഷമായിരുന്നു റെയ്ഡ്. പ്രവേശന ഫീസായി നാലായിരം രൂപയാണ് നിശ്ചയിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് വിനോദങ്ങള്‍ക്ക് കൂടുതല്‍ തുകയും ഈടാക്കിയിരുന്നു.