19 വർഷമായി താമസം ശൗചാലയത്തിൽ; വയോധികയുടെ ദുരിതജീവിതമിങ്ങനെ

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (18:01 IST)
ഇരുപത് വർഷമായി മധുര സ്വദേശിനിയായ കറുപ്പയ്യി എന്ന അറുപത്തിയഞ്ചുകാരി ജീവിക്കുന്നത് പൊതുശൗചാലയത്തിൽ. മധുരയിലെ രാംനാഥിലാണ് കഴിഞ്ഞ 19 വർഷമായി പൊതുശൗചാലയത്തിൽ ഇവർ ദുരിതജീവിതം നയിക്കുന്നത്. ഈ ശൗചാലയം വൃത്തിയാക്കുന്നതും ഇവർ തന്നെയാണ്.
 
ഇതിന് അവർക്ക് 70 മുതൽ 80 രൂപ വരെ ദിവസവും ലഭിക്കും. കറുപ്പയ്യിയുടെ ഉറക്കവും ഇവിടെത്തന്നെ. വാർധക്യ പെൻഷൻ പോലും ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല. പലയിടങ്ങളിലും പെൻഷനായി അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവർ പറയുന്നു.
 
ഒരു മകളുണ്ടെങ്കിലും അവർ തന്നെ കാണാൻ പോലും വരാറില്ലെന്നും കറുപ്പയ്യി പറയുന്നു. സമൂഹമാധ്യമങ്ങളിൽ‌ ഇവരുടെ വാർത്ത വന്നതോടെ നിരവധി പേരാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article