65 കോടി രൂപയുടെ കൊക്കെയ്‌നുമായി പെറു സ്വദേശി പിടിയില്‍

Webdunia
ബുധന്‍, 15 ഏപ്രില്‍ 2015 (10:47 IST)
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 65 കോടി രൂപയുടെ കൊക്കെയ്‌ന്‍ ആണ് പിടിച്ചെടുത്തത്. പെറു സ്വദേശിയാണ് കൊക്കെയ്‌നുമായി പിടിയിലായത്.
 
ഇയാളുടെ കൈവശം 1300 ഗ്രാം കൊക്കെയ്ന്‍ ഉണ്ടായിരുന്നു. ബ്രസീലില്‍ നിന്നും ദുബായ് വഴിയാണ് കൊക്കെയ്ന്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.