ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആറ് മരണം.ഷാജഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം പാലം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മരണമടഞ്ഞവരില്‍ മൂന്നു പേര്‍ കുട്ടികളും മറ്റുള്ളവര്‍ സ്ത്രീകളുമാണ്. മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കനത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്ന് ട്രെയിന്‍ വരുന്നത് കാണാന്‍ സാധിക്കാത്തത്താണ് അപകടകാരണം എന്നാണ് പൊലീസ് നിഗമനം.