മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് ആറ് പേര് മരിച്ചു. ഭിവന്ദിയില്‍ രാവിലെ 9.15ഓടെയാണ് അപകടം നടന്നത്. ഇരുപത്തിയഞ്ചിലധികം പേര് ഇപ്പോളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഭിവന്ദിയിലെ ഗരീബി നഗര്‍ ഏരിയയിലെ കബിര്‍ കെട്ടിടമാണ് ഇന്ന് രാവിലെ നിലം പതിച്ചത്. കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പുറത്തു വരുന്ന വിവരം. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അപകട സാധ്യത കണക്കിലെടുത്ത് ഭിവന്ദി നിസാംപുര മുന്‍സിപ്പല്‍ കോര്പറേഷന് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.