ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ മെയ് 25 വരെയുള്ള കാലയളവിൽ കൊവിഡ് 19 ബാധിച്ച് രാജ്യത്ത് 577 കുട്ടികൾ അനാഥരായതായി കേന്ദ്രം. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ഈ വിവരം അറിയിച്ചത്.
കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാ വിധ സംരക്ഷണവും പിന്തുണയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ 577 കുട്ടികള്‍ രാജ്യത്തൊട്ടാകെ അനാഥരായതായതായി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നൽകിയ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നതായും സ്മൃതി ഇറാനി ട്വീറ്റ് ചെയ്‌തു.