50 ലക്ഷം ആവശ്യപ്പെട്ട് മലയാളിവിദ്യാര്‍ത്ഥിയെ ബാംഗ്ലൂരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, സഹോദരിയെയും കടത്തുമെന്ന് ഭീഷണി

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (13:23 IST)
ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ആദായനികുതി ഉദ്യോഗസ്ഥനായ നിരഞ്ജന്‍ കുമാറിന്‍റെ മകന്‍ എന്‍ ശരത് (19) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
സെപ്റ്റംബര്‍ 12നാണ് ശരത്തിനെ കാണാതായത്. പുതിയതായി വാങ്ങിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കുന്നതിനായി പോയ ശരത് പിന്നെ മടങ്ങി വന്നില്ല. സുഹൃത്തുക്കളും ശരത്തിനെ പിന്നീട് കണ്ടിട്ടില്ല.
 
ശരത് തങ്ങളുടെ കൈവശമുണ്ടെന്നും 50 ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്നും ആവശ്യപ്പെടുന്ന വാട്സ് ആപ് വീഡിയോ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. അപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
 
ശരത്തിന്‍റെ ഫോണില്‍ നിന്ന് സഹോദരിയുടെ ഫോണിലേക്കാണ് വാട്സ് ആപ്പ് സന്ദേശമെത്തിയത്. തന്‍റെ അച്ഛന്‍റെ പ്രവര്‍ത്തികള്‍ മൂലം ദുരിതത്തിലായ ചിലരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് വീഡിയോയില്‍ ശരത് പറയുന്നുണ്ട്.
 
മൃതദേഹത്തില്‍ പുറത്ത് കാണാവുന്ന തരത്തില്‍ പരുക്കുകള്‍ ഒന്നുമില്ല. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്. 
 
ബംഗളൂരുവില്‍ ഹെസാര്‍ഘട്ട റോഡിലെ ആചാര്യ കോളജില്‍ രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ശരത്. സെന്‍‌ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article