അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി പുതിയ വിവാദത്തില്‍. രാഹുലിനൊപ്പം നില്ക്കുന്ന ചിത്രം സ്പാനിഷ് നടി നതാലിയാ രാമോസ് ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ വെട്ടിലാക്കിയത്.
“ ഞാന്‍ വളരെ അനുഗ്രഹീതയാണെന്ന് തോന്നുന്നു. കഴിഞ്ഞ രാത്രി വാക്ചാതുര്യവും ഉള്‍ക്കാഴ്ചയുമുള്ള രാഹുലിനൊപ്പമായിരുന്നു. വിവിധയിടങ്ങളിലെ ചിന്തകന്മാരുമായി സംവദിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. തുറന്ന മനസും ഹൃദയവുമുണ്ടെങ്കില്‍ മാത്രമേ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാന്‍ സാധിക്കൂ ”- എന്നുമാണ് ചിത്രത്തിനൊപ്പം നതാലിയാ കുറിപ്പ്.
അതേസമയം, താരത്തിന്റെ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. എല്ലാവരും രാഹുലിനെ പരിഹസിക്കാനാണ് ശ്രമം നടത്തിയത്.